സ്വന്തത്തിലുള്ളതിനെ പുറത്തന്വേഷിക്കുമ്പോൾ.ഖലീൽശംറാസ്

സ്വന്തം പോക്കറ്റിൽ
മറന്ന ഒരു വസ്തുവിനെ
മറ്റെവിടെയൊക്കെയോ
അന്വേഷിക്കുന്നപോലെയാണ്
മനുഷ്യർ
മനസ്സമാധാനം
അന്വേഷിക്കുന്നത്.
അത് എപ്പോഴും
സ്വന്തം മനസ്സിൽ തന്നെയുണ്ട്.
പ്രശ്നങ്ങൾ ഉള്ളപ്പോഴും
അല്ലാത്തപ്പോഴും
അത് സ്വന്തത്തിൽ തന്നെയുണ്ട്.
അതൊന്നെടുക്കേണ്ട
ആവശ്യമേയുള്ളു.

Popular Posts