വീണ കുട്ടിയോടുള്ള സഹതാപം.ഖലീൽശംറാസ്

ഒന്നെഴുനേറ്റ് നിന്ന്
നടക്കാനുള്ള കുട്ടിയുടെ
ശ്രമത്തിനൊടുവിൽ
അതൊന്ന് വീഴും.
അപ്പോൾ ഓരോ
രക്ഷിതാവിൽ നിന്നും
കുട്ടി പ്രതീക്ഷിക്കുന്നത്
വീണയിടത്തുനിന്നും
എഴുനേറ്റ് നടക്കാനുള്ള
പ്രോൽസാഹനമാണ്.
ആ പ്രാൽസാഹനം
കൊടുക്കേണ്ടയിടത്ത്
സഹതാപം കൊടുക്കുമ്പോൾ
കുട്ടിയിൽ
സൃഷ്ടിക്കുന്നത് നാണക്കേടാണ്.
വീണ്ടും പരിശ്രമിക്കാനും
വിജയം കൈവരിക്കാനുമുള്ള
അവന്റെ ശ്രമങ്ങൾക്കുള്ള
വലിയൊരു തിരിച്ചടിയാണ്
അവിടെ സംഭവിക്കുന്നത്.

Popular Posts