പ്രേരണയിൽനിന്നും പിറക്കുന്ന ചിന്ത. ഖലീൽശംറാസ്

നീ കാണുകയും
കേൾക്കുകയും
അനുഭവിക്കുകയും
ചെയ്യുന്ന ഓരോ
ഭാഹ്യ പ്രേരണയിൽ
നിന്നും ഒരു
ചിന്ത പിറക്കുന്നുണ്ട്.
അത്തരം പ്രേരണകളല്ല
മറിച്ച് അതിലൂടെ
പിറക്കുന്ന
ചിന്തകളാണ്
നിന്റെ മനസ്സിന്റെ
ഗതി നിർണ്ണയിക്കുന്നത്.
പ്രേരണകളുടെമേൽ
നിനക്ക്
ഒരു നിയന്ത്രണമില്ലെങ്കിലും
അതിലൂടെ പിറക്കുന്ന
ചിന്തകൾ എങ്ങിനെയായിരിക്കണമെന്ന്
നിയന്ത്രിക്കാനുള്ള
പൂർണ്ണ സ്വാതന്ത്ര്യം നിനക്കുണ്ട്.
ആ സ്വാതന്ത്ര്യം
പൂർണമായും വിനിയോഗിക്കുക.

Popular Posts