ശരീരത്തെ പോലെ മനസ്സിനേയും.ഖലീൽശംറാസ്

ഒരു കാരണവശാലും
നിന്റെ ശരീരത്തിന്
സ്വയം അറിഞ്ഞുകൊണ്ട്
ഒന്ന് പോറലേൽപ്പിക്കാനോ
കുത്തിനോവിപ്പിക്കാനോ
നീ ആഗ്രഹിക്കുന്നില്ല.
പക്ഷെ ആ ഒരു സൂക്ഷ്മത
നീ നിന്റെ
മനസ്സിനെ പരിപാലിക്കുന്നതിൽ
കാണിക്കുന്നില്ല.
ആരെന്തു പറഞ്ഞാലും
എന്തു കേട്ടാലും
അവയെ ഉപയോഗപ്പെടുത്തി
നിന്റെ വിലപ്പെട്ട മനസ്സിനെ
സ്വയം പലപ്പോഴായി
കുത്തിനോവിക്കുന്നു.
ശരീരത്തോടു കാണിച്ച
അതേ സൂക്ഷ്മത
മനസ്സിനോടും
നീ കാണിച്ചേ പറ്റൂ.

Popular Posts