അഹങ്കരിക്കേണ്ട ഇത്രയേ ഉള്ളൂ ജീവിതം.ഖലീൽ ശംറാസ്

ഈ ഭൂമിയെന്ന
കൊച്ചു ഗ്രഹത്തിലെ
തന്റെ അവസാന നിമിഷങ്ങളാണ്
ഇതെന്ന്
നെഞ്ചിൽ കടുത്ത വേദന
അനുഭവിച്ച അതേ
നിമിഷത്തിൽതന്നെ
അയാൾ തിരിച്ചറിഞ്ഞിരിന്നു.
മക്കൾക്ക് വേണ്ടി അയാൾകണ്ട
സ്വപ്നങ്ങൾ
സാക്ഷാത്കരിക്കാൻ
കഴിയാത്തതിലാണ്
അയാൾക്ക് വിഷമമെന്ന്
അയാളുടെ
നാവിൻ നിന്നും
പുറത്തുവന്ന വാക്കുകൾ
വ്യക്തമാക്കുന്നുണ്ടായിരിന്നു.
ഞാൻ പോവാണ്
എന്റെ മക്കൾ
മക്കൾ....
എന്ന് പറന്തുകൊണ്ടിരിന്നു.
കുടാതെ വിശ്വാസികൾ
സ്വർഗത്തിലേക്കുള്ള
ഉറപ്പുള്ള വഴിയായി
കാണാറുള്ള
ആരാധാനക്കർഹനായി
ഏകനായ ഈശ്വരനല്ലാതെ
മറ്റാരുമില്ല എന്ന പദം
അറബിഭാഷയിൽ
ഉരുവിടുന്നുണ്ടായിരിന്നു.
അതുകൊണ്ട്
തന്നെ ചുറ്റും ഉണ്ടായിരുന്ന
ദൈവവിശ്വാസികൾ
ആ അവസാന നിമിഷങ്ങളെ
സ്വർഗത്തിലേക്കുള്ള
യാത്രയായി കണ്ടു.
അതികം പ്രായം ആവാതെയാണ്
മരിച്ചതിനാൽ
ചുറ്റും കൂടിയ ജീവിക്കുന്നവരൊക്കെ
സ്വന്തത്തിലെ അഹങ്കാരം
ഇറക്കിവെച്ച് സ്വയം
പറഞ്ഞു
അഹങ്കരിക്കേണ്ട
ഇത്രയേ ഉള്ളൂ ജീവിതം.

Popular Posts