കാരണ്യവാനായ ദൈവം.ഖലീൽശംറാസ്

നിന്റെ ദൈവം
അളവറ്റ ദയാപരനാണ്
കാരുണ്യവാനാണ്.
നിന്റെ മതം
ഈശ്വര സമർപ്പണത്തിലൂടെ
സമാധാനം
കൈവരിക്കുന്നതിനേറെതാണ്.
അതേ കാരുണ്യവും
സമാധാനവും
മാത്രമായിരിക്കണം
നീ നിനക്കും
സമൂഹത്തിനും കൈമാറേണ്ടത്
അതിലൂടെയായിരിക്കണം
നിന്റെ ഈശ്വരഭക്തി
ലോകം അനുഭവിച്ചറിയേണ്ടത്.
കാരുണ്യത്തിനും
സമാധാനത്തിനും
വിരുദ്ധമായതെന്തെങ്കിലും
കാരുണ്യവാന്റേയും
സമാധാനത്തിന്റേയും
പേരിൽ കേൾക്കുന്നുവെങ്കിൽ
ആ കേട്ടതും
നിന്റെ ആദർശവും
തമ്മിൽ ഒരു ബന്ധവും ഇല്ല
എന്ന്
സ്വന്തത്തോടും
സമൂഹത്തോടും
പറയാൻ നിനക്ക് കഴിയണം.

Popular Posts