ഇരുമ്പ്.ഖലീൽശംറാസ്

കൊടും ചൂടത്ത്
തീർത്ത ചൂളയിൽ
തന്നെ വാർത്തെടുക്കുമ്പോൾ
ഇരുമ്പ് ഒരിക്കലും
പറയാറില്ല
ഈ ചൂട് എന്നെ
പീടിപ്പിക്കുകയാണെന്ന്.
അത് പോലെ
സാഹചര്യങ്ങളോ
മറ്റു വ്യക്തികളോ നിന്നെ
പീടിപ്പിക്കുന്നുവെന്ന്
പറയാതെ
നിന്നെ ശക്തനും
കരുത്തനും
ആക്കുന്നുവെന്ന് മാത്രം പറയുക-

Popular Posts