മരണത്തോടും പ്രായത്തോടും.ഖലീൽശംറാസ്

ലോകത്ത്
ഓരോ നിമിഷവും
അരങ്ങേറുന്ന
രണ്ട് പ്രതിഭാസങ്ങളാണ്
പ്രായം കൂടി വരുന്നതും
മരിക്കുന്നതും.
ജനിച്ച ഓരോ
വ്യക്തിയും
അഭിമുഖീകരിക്കേണ്ട
രണ്ട് യാഥാർത്ഥ്യങ്ങൾ.
ഒരു മനുഷ്യനും
ഒരു സ്വാധീനവും
ഇല്ലാത്ത യാഥാർത്യങ്ങൾ.
പലപ്പോഴും
പക്ഷെ
ജീവിക്കുന്ന മനുഷ്യർ
ഈ രണ്ട്
മേഖലകളിൽ നിന്നും
ഒഴിഞ്ഞുപോവാനാണ്
ശ്രമിക്കുന്നത്.
ആ ഒരു ശ്രമത്തെ
ഉപേക്ഷിച്ച്
അവയോടുള്ള
സമീപനങ്ങൾ മാറ്റുക.
കൂടിവരുന്ന
പ്രായത്തിലെ
ഓരോ നിമിഷവും
എനിക്ക് സംതൃപ്തി ലഭിച്ച
രീതിയിൽ
ഞാൻ ജീവിക്കുമെന്നും
ആ സംതൃപ്തിയിൽ
ഉറച്ചു നിന്നുകൊണ്ട്
ഒരു നിമിഷത്തിൽ
ഞാൻ എന്റെ
പ്രിയപ്പെട്ട മരണത്തിന്റെ
സ്വന്തമാവുമെന്ന്
തീരുമാനിക്കുക.

Popular Posts