ഈ നിമിഷത്തെ ആഘോഷിക്കുക.ഖലീൽശംറാസ്

പുതുവൽസര പിറവിക്കോ
നീ ജനിച്ച നിമിഷത്തിനോ
അല്ലെങ്കിൽ
ഏതൊരു ആഘോഷവേളയുടെ
നിമിഷത്തിനോ
ഉള്ളതിനേക്കാൾ
എത്രയോ മടങ്ങ്
പ്രാധാന്യമുള്ള
ഒരു നിമിഷം.
നിന്റെ ജീവിതത്തിലുണ്ട്.
അത് നീ ജീവിക്കുന്ന,
ശ്വസിക്കുന്ന,
ചിന്തിക്കുന്ന
ഈ ഒരു നിമിഷം തന്നെയാണ്.
ഈ ഒരു
അമൂല്യ നിമിഷത്തെ
ഒരാഘോഷമാക്കുക.
ജീവനോടെ നിൽക്കുന്നതിന് നന്ദി പറഞ്ഞ്,
നല്ലത് ചിന്തിച്ച്.
അറിവ് നേടി,
സ്നേഹം പകർന്ന്
സമാധാനം കൈമാറി
ഈ ഒരു നിമിഷത്തെ
ആഘോഷമാക്കുക.

Popular Posts