വിമർശനങ്ങളിൽ നിന്നും അറിവ്.ഖലീൽശംറാസ്

വിമർശിച്ചവരുടെ
വിമർശിക്കപ്പെട്ടതിനോടുള്ള
ഉള്ളിലെ മാനസിക മനോഭാവം
അറിയാതെ
വിമർശിച്ചതിനെ
ശരിയെന്ന് വിലയിരുത്തരുത്.
പക്ഷെ വിമർശനങ്ങളെ
അതിനെ ശരിവെച്ച് കൊണ്ട്
നീ അംഗീകരിച്ചാൽ
പലപ്പോഴും
വലിയ ഒരു തെറ്റിനെ
ശരിയായി അംഗീകരിക്കലാവും.
പക്ഷെവിമർശിക്കപ്പെട്ട
ഓരോ വിഷയത്തിലും
നിനക്ക് പഠിക്കാനുള്ള
വലിയ അവസരമുണ്ട്.
പക്ഷെ ആദ്യം പഠിക്കേണ്ടത്
വിമർശിക്കപ്പെട്ടതിന്റെ
ഭാഗമാണ്.
അതിനു ശേഷം
വിമർശിച്ചവരുടെ ഭാഗം.
അതിനു ശേഷം
വിശകലനം ,.
വൈകാരിക പ്രതികരണങ്ങളൊന്നുമില്ലാതെ
സ്വന്തം സമാധാനം
നഷ്ടപ്പെടുത്താതെ
ന്നങ്ങിനെ അറിവു നേടലിനേയും
അതിലുടെ സമാധാനം
കൈവരിക്കുന്നതിനേയും
ആഘോഷമാക്കുക.

Popular Posts