മരണനിമിഷം.ഖലീൽശംറാസ്

എല്ലാ സമ്പാദ്യവും
ഒരുനാൾ വട്ടപൂജ്യമാണ്
എന്ന് തെളിയുന്ന സമയം.
അധികാര കസേരകളിലേക്ക്
നിസ്സഹായതയോടെ
ഒന്നു നോക്കാൻ പോലും
കഴിയാത്ത സമയം.
അതാണ് മരണ നിമിഷം.
ജീവിക്കുന്ന ഓരോ
മനുഷ്യനും
തങ്ങളുടെ സ്വപ്നങ്ങളും
പ്രതീക്ഷകളുമൊക്കെ
അവസാനിച്ച്
കീഴseങ്ങണ്ട നിമിഷം.
അതാണ് മരണ നിമിഷം.
തികച്ചും ഉറപ്പായ
ആ നിമിഷത്തിൽ
ജീവിതത്തിലേക്ക്
ഒന്ന് തിരിഞുനോക്കാനും
അതിനെ കുറിച്ചൊരു
അഭിപ്രായം പറയാനും
സ്വാതന്ത്ര്യം
ലഭിച്ചാൽ
നിനക്ക് സംതൃപ്തിയോടെ
ഒന്ന് പുഞ്ചിരിക്കാൻ കഴിയുമോ?
അല്ലെങ്കിൽ
നഷ്ടങ്ങളെ കുറിച്ചോർത്ത്
ദുഃഖിക്കേണ്ടിവരുമോ.
ജീവിക്കുന്ന ഈ നിമിഷങ്ങളിലാണ്
ആ ചോദ്യത്തിനുള്ള ഉത്തരം
നിലകൊള്ളുന്നത്.
ആ ഒരുത്തരം സംതൃപ്തിയുടെ
പുഞ്ചിരിയാവാൻ വേണ്ടി
നന്മയും അറിവും
നിറഞ്ഞ ഒരു ജീവിതം
ഈ നിമിഷത്തിൽ
കാഴ്ച്ചവെക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്