പ്രതികരണം.ഖലീൽശംറാസ്

നെഗറ്റീവായി മാത്രം
പ്രതികരിക്കുന്ന
കുറേ മനുഷ്യരിൽ നിന്നും
പോസിറ്റീവായ
ഒരു പ്രതികരണം
പ്രതിക്ഷിക്കുന്നതിലാണ്
നിനക്ക് തെറ്റുപറ്റുന്നത്.
അവരുടെ ഒരു
പോസിറ്റീവ്
പ്രതികരണം വന്നശേഷം
മാത്രം മതി
എനിക്ക് സമാധാനം
കൈവരിക്കാൻ
എന്ന മാനസിക മനോഭാവവുമാണ്
നിനക്ക് പലപ്പോഴും.
തികച്ചും അസാധ്യമായ
ഒരിക്കലും മാറ്റാൻ
കഴിയാത്ത
ഒരു കാര്യത്തെ
നിന്റെ മാറ്റാൻ കഴിയുന്നതും
സമാധാനത്തിൽ
പിടിച്ചു നിർത്താൻ
കഴിയുന്നതുമായ
മാനസികാവസ്ഥകളുടെ
നിയന്ത്രണം
ഏൽപ്പിക്കാതിരിക്കുക.
മറ്റുള്ളവരുടെ നല്ല
പ്രതികരണങ്ങൾക്ക്
കാത്തിരിക്കാതെ
സ്വയം നന്നായി
പ്രതികരിക്കുക.

Popular Posts