ഈ ഒരു നിമിഷം.ഖലീൽശംറാസ്

മുന്നിലെ മരണത്തെ
തടയാനോ
പിറകിലെ
പാറയത്തിലേക്ക്
തിരിച്ചുപോവാനോ
കഴിയില്ല.
പക്ഷെ
ഈ ഒരു നിമിഷത്തെ
ഫലപ്രദമായി വിനിയോഗിച്ച്
അതിൽ ജീവിക്കാൻ
നിനക്ക് കഴിയും.
പലപ്പോഴായി
മുന്നിലെ മരണത്തെ
തടയാനും
പിറകിലെ
കടന്നുപോയ പ്രായത്തിലേക്കുള്ള
തിരിച്ചുപോക്കിനുമുള്ള
ശ്രമങ്ങൾക്കിടയിൽ
നിനക്ക് നഷ്ടപ്പെടുന്നത്
ഈ വിലപ്പെട്ട നിമിഷമാണ്.

Popular Posts