മനുഷ്യനെറ മൂല്യം.ഖലീൽശംറാസ്

ഒരു മനുഷ്യന്റെ മൂല്യം
എന്നത് അവന്റെ
ജീവിത സാഹചര്യത്തിനും
അവൻ നിലനിൽക്കുന്ന
പ്രസ്ഥാനത്തിനും
മറ്റു പലതിനുമൊക്കെ
അനുസരിച്ച്
പുറം ലോകം
നൽകുന്ന മൂല്യമല്ല
മറിച്ച്
അവനവന് സ്വന്തത്തിലുള്ള
വിശ്വാസത്തിന്റെ
അടിസ്ഥാനത്തിൽ
സ്വയം കൽപ്പിക്കുന്ന മൂല്യമാണ്.
ആ മൂല്യമാണ്
നീ മനസ്സിലാക്കേണ്ടത്.
അത് മനസ്സിലാക്കുന്നതിന്
മുമ്പ് ആ വിഷയത്തിലുള്ള
അടിസ്ഥാന തത്ത്വം നീ മനസ്സിലുറപ്പിക്കണം.
എല്ലാ മനുഷ്യരും
അവനവന്
വലിയ മൂല്യം നൽകുന്നുവെന്ന
അടിസ്ഥാന തത്ത്വം.

Popular Posts