നല്ലതിലേക്ക് ശ്രദ്ധിക്കാതെ.ഖലീൽശംറാസ്

നിന്റെ മനസ്സിന്റെ
പിന്നണിയിൽ
എപ്പോഴും മുഴങ്ങുന്ന
നല്ല ഓർമകൾ കുറിച്ച
നല്ല സംഗീതത്തിന്റെ
ഈരടികൾ ശ്രവിക്കാതെ,
അവ വരച്ചുവെച്ച
നല്ല ചിത്രങ്ങളിലേക്ക്
നോക്കാതെ.
അവ ബാക്കിയാക്കിയ
നല്ല അനുഭൂതികൾ
ആസ്വദിക്കാതെ
പുറം സാഹചര്യങ്ങളിലെ
ചിത്ര ശബ്ദങ്ങളേയും
ചിത്രങ്ങളേയും
അനുഭൂതികളേയും
നിന്റെ മനസ്സിൽ
പകർത്തി
അവയിലേക്ക്
കേട്ടും കണ്ടും
അനുഭവിച്ചും
നല്ലൊരു സമയവും
അതിലൂടെ
നല്ലൊരു ജീവിതവും
നഷ്ടപ്പെടുത്തുന്നത്.

Popular Posts