എന്നോ റെക്കോർഡ് ചെയ്യപ്പെട്ടവ.ഖലീൽശംറാസ്

പലപ്പോഴും
നാം എന്നോ റെക്കോർഡ് ചെയ്യപ്പെട്ട,
ഈ കാലഘട്ടത്തിൽ
നിലനിൽക്കാത്ത
ഒരോ മുൻകാല കഥകളെ
വീണ്ടും വീണ്ടും
പൊക്കികൊണ്ട് വന്ന്
വിലപ്പെട്ട
ഈ ഒരു നിമിഷത്തിന്റെ
അഭ്രപാളിയിൽ അവതരിപ്പിക്കുകയാണ്.
മനശാന്തി നഷ്ടപ്പെടാൻ
ഒരവസരവും ഇല്ലാത്ത
ഈ ഒരു നിമിഷത്തെ
ആ മാലിന്യങ്ങൾ
വീണ്ടും നിക്ഷേപിച്ച്
അഴുക്കാക്കുയാണ്.

Popular Posts