നിന്റെ രണ്ട് ലോകം.ഖലീൽശംറാസ്

ഈ ഭുമിയിലെ ജീവിതത്തിൽ
രണ്ട് ലോകമാണ്
നിനക്കുള്ളത്
അതിവിശാലമായ
നിന്റെ ആന്തരിക ലോകവും.
അത്ര വിശാലമല്ലാത്ത
നിന്റെ ബാഹ്യലോകവും.
പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന
ഈ ഇരു ലോകവും
തമ്മിൽ ഒരു
സംഘർഷാവസ്ഥ
നില നിൽക്കുന്നുണ്ട്.
നിന്റെ  ബാഹ്യലോകത്തിലെ
സംഭവങ്ങൾക്കനുസരിച്ച്
നിന്റെ ആന്തരിക കാലാവസ്ഥയും
ആന്തരികലോകത്തിലെ
ചിന്തകൾക്കനുസരിച്ച്
ബാഹ്യ ലോകത്തോടുള്ള
പ്രതികരണവും
മാറിമറിയുന്നുണ്ട്.
ഇത്തരം ഒരു
മാറിമറിയൽ
ഒഴിവാക്കായാലേ
നിനക്ക് ജീവിതത്തിലുടനീളം
സമാധാനം നിലനിർത്താൻ
കഴിയുള്ളു എന്ന സത്യം
മനസ്സിലാക്കുക.

Popular Posts