നിന്നിലെ ഗുരു.ഖലീൽശംറാസ്

നിന്റെ ഉപബോധമനസ്സിലെ
ചിന്തകളെയെല്ലാം
പുറത്തെടുത്താൽ
ഒരു പക്ഷെ ലോകത്തിന്
നിന്നെ കുറിച്ചുള്ള
കാഴ്ചപ്പാടുകൾതന്നെ
വ്യത്യസ്ഥമായേനെ.
പലപ്പോഴും
നിന്റെ എല്ലാ ചിന്തകളേയും
പുറത്തെടുക്കുന്നതിനും
അവയെ സമൂഹത്തിനുമുമ്പിൽ
അവതരിപ്പിക്കുന്നതിനേയും
തടഞ്ഞു നിർത്തുന്ന
ഒരു ഗുരു നിന്നിൽ തന്നെയുണ്ട്.
ആ ഗുരു വിശ്രമിക്കുകയോ
അല്ലെങ്കിൽ
ആ ഗുരുവിനെ
നീ സ്വയം മയക്കികെടുത്തുകയോ
ചെയ്യുമ്പോൾ
അല്ലെങ്കിൽ
ആ ഗുരു പുതുക്കാത്ത
അറിവുകളുമായി
സ്വയം നശിച്ചില്ലാതാവുകയോ
ചെയ്യുമ്പോൾ
മനസ്സിൽ ഉദിച്ചവയെല്ലാം
അതിന്റെ പരിണിതഫലങ്ങൾ
മനസ്സിലാക്കാതെ
അവതരിപ്പിക്കുന്നതിലേക്ക്
നിന്നെ നയിക്കുന്നു.
ഇനി മറ്റുള്ളവരിൽനിന്നുള്ള
പ്രതികരണങ്ങൾക്ക്
പിറകിലെ
അവരിലെ
ഗുരുവിന്റെ ഇത്തരം
അവസ്ഥകളെ മനസ്സിലാക്കണം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്