നല്ല വ്യക്തി.ഖലീൽശംറാസ്

ഒരു മനുഷ്യൻ
ഏറ്റവും നല്ല വ്യക്തിയാവുന്നത്
സമൂഹിക സാഹചര്യങ്ങളിൽ
നല്ലവനായി നിലനിൽക്കുന്നതിൽ
മാത്രമല്ല.
തന്റെ ഏറ്റവും അടുത്തവരോട്
നല്ല ബന്ധം പുലർത്തുന്നതിലാണ്.
സമൂഹത്തിലും
ഏറ്റവും അടുത്ത ബന്ധത്തിലും
രണ്ട് വ്യത്യസ്തമുഖങ്ങളാണ്
നിനക്കുള്ളതെങ്കിൽ.
എവിടെയാണോ
നീ ചീത്ത വ്യക്തിത്വം
കാണിക്കുന്നത്
അതാണ് നിന്റെ യഥാർത്ഥ മുഖം.
നല്ലതായി കാണിക്കുന്ന
മേഖലയിൽ നീ ഒരു അഭിനേതാവ്
മാത്രമാണ്.

Popular Posts