ഏത് ലോകമാണ് വലുത്?ഖലീൽശംറാസ്

നിന്റെ ആന്തരിക ലോകമാണോ
അല്ലെങ്കിൽ
നിനക്കപ്പുറത്തെ
ബാഹ്യലോകമാണോ
വലുത്.
ഒരു നിമിഷം
നിനക്ക് ചിന്തിക്കാൻ
കഴിയുന്നത്രയും
ദൂരത്തേക്ക്
നിന്റെ ചിന്തകളെ
വ്യാപിപ്പിക്കുക.
എന്നിട്ട് നിന്റെ
ബാഹ്യ ലോകത്തേക്ക്
നോക്കുക
എന്നിട്ട് രണ്ടിന്റേയും
വിസ്തൃതി അളക്കുക.
നിന്റെ ആന്തരിക ലോകത്തെ
അപേക്ഷിച്ച്
ബാഹ്യ ലോകം
വളരെ ചെറുതാണ്
എന്ന സത്യം അപ്പോൾ
വ്യക്തമാവും.
ചിലപ്പോൾ ആ ബാഹ്യലോകം
പോലും നിന്റെ
ആന്തരിക ലോകത്തിന്റെ
ഭാഗമാണെന്ന് എന്നുവരെ
നിനക്ക് അനുഭവപ്പെട്ടേക്കാം.

Popular Posts