മറ്റൊരാളോട് സംസാരിക്കുമ്പോൾ.ഖലീൽശംറാസ്

മറ്റൊരാളോട്
സംസാരിക്കുമ്പോൾ
അയാളുടെ
മനസ്സിലേക്ക്
പൂർണ്ണ ശ്രദ്ധ ചെലുത്തണം.
നിന്റെ വാക്കുകൾ
അവരുടെ മനസ്സിൽ
സൃഷ്ടിക്കാൻ പോവുന്ന
ചിന്തകൾ എങ്ങിനെയുള്ളതായിരിക്കുമെന്ന്
നീ അറിയണം.
നീ കാരണം അവരുടെ
മനസ്സിന്
ഒരു മുറിവും
ഏൽക്കുന്നില്ല എന്ന്
ഉറപ്പാക്കണം.
അതിനെ കഴിയുന്നില്ലെങ്കിൽ
മിണ്ടാതിരിക്കണം.

Popular Posts