ജീവിതരചനകൾ.ഖലീൽശംറാസ്

പിറവിക്കും
മരണത്തിനുമിടയിലെ
താളുകളിൽ
നീ കുറിച്ചിടുന്ന
കുറേ രചനകളാണ്
നിന്റെ ജീവിതം.
മരണശേഷം
മനുഷ്യകുലത്തിലാരെങ്കിലുമോ
അനന്തമായ
മറ്റൊരു ലോകത്തിലേക്കുള്ള
വിധിനിർണ്ണയ നാളിൽ
സ്വർഗം നേടിതരാനോ
പര്യാപ്തമാണോ
നിന്റെ ജീവിത രചനകൾ.

Popular Posts