നീ സമൂഹത്തിലേക്ക്.ഖലീൽശംറാസ്

നീ സമൂഹത്തിലേക്ക്
യാത്രചെയ്യുന്നു
അല്ലാതെ സമൂഹം
നിന്നിലേക്ക് അല്ല.
സമൂഹം നിന്നിലൂടെ
യാത്ര ചെയ്യുന്നു.
നിന്റെ ചിന്തകളിലൂടെ.
ആ യാത്രയിൽ
ഒരു സാമൂഹിക വിഷയത്തിലും
മനസ്സിനെ
ചാഞ്ചാടാതെ നോക്കാനുള്ള
പൂർണ്ണ സ്വാതന്ത്ര്യം
നിനക്കുണ്ട്.
ആത്മവിശ്വാസവും
ആത്മ ധൈര്യവും
ഉണ്ടെങ്കിൽ
എവിടേയും നീ പതറിപോവില്ല.

Popular Posts