മനുഷ്യന്റെ മൂല്യം.ഖലീൽശംറാസ്

സാമൂഹിക സാഹചര്യങ്ങൾ
ഓരോ മനുഷ്യനും
കൽപ്പിച്ചു നൽകിയ
ഒരു മൂല്യമുണ്ട്.
അത് ഓരോ മനുഷ്യനും
തികച്ചും വ്യത്യസ്ഥമായ മൂല്യമാണ്
കൽപ്പിച്ചു നൽകിയത്.
പക്ഷെ നീ ഓരോ
മനുഷ്യനും നൽകേണ്ടത്
ആ മൂല്യമല്ല
മറിച്ച്
ഓരോ വ്യക്തിയും അവനവന്
നൽകിയ മൂല്യമാണ്.
അവനവന് ഏറ്റവും
വിലപ്പെട്ടത് അവനവൻതന്നെയാണ്
എന്ന സത്യമാണ് നീ മനസ്സിലാക്കേണ്ടത്.
അതുകൊണ്ട് തന്നെ
ഒരു വ്യക്തിയുടേയും
ആത്മാഭിമാനത്തിനും
മൂല്യത്തിനും പോറലേൽപ്പിച്ചതൊന്നും
നിന്നിൽനിന്നുമുണ്ടാവരുത്.

Popular Posts