പണം ഉപേക്ഷിച്ചു പോവേണ്ട ദിവസം. ഖലീൽശംറാസ്

നല്ല വഴിയിലൂടെ
നല്ലതിനായിട്ടല്ലാത്തെ
പണം സമ്പാദിക്കുന്നവർ
ഒരിക്കലെങ്കിലും
ആലോചിച്ചിട്ടുണ്ടോ.
ഈ പണക്കെട്ടുകളെല്ലാം
ഇവിടെ ഉപേക്ഷിച്ചുപോവേണ്ട
ഒരു ദിവസം വന്നെത്താനുണ്ട്
എന്ന സത്യം.
ഈ ഭൂമിയിൽ
മനുഷ്യന് പങ്കാളിത്വം
നഷ്ടപ്പെടുന്ന മരണമെന്ന
ആ ദിവസം
തന്റെ സമ്പാദ്യം
മുഴുവനായി
ഇവിടെ ഉപേക്ഷിക്കേണ്ടി വരും.
അതിനുമുമ്പേ
നിന്റെ സമ്പത്ത്
മരണശേഷവും
നിന്റെ കൂടെപോരുന്ന
നല്ല പ്രവർത്തനങ്ങൾക്കായി
ഉപയോഗിക്കുക.

Popular Posts