നിയമ ലംഘനം.ഖലീൽ ശംറാസ്.

നിന്റെ ആത്മധൈര്യം
നഷ്ടപ്പെടുമ്പോൾ,
നീ നിരാശനാവുമ്പോൾ,
അർത്ഥമില്ലാത്തതും
മുറിവേൽപ്പിച്ചതുമായ ചിന്തകളിൽ
നീ മുഴുകുമ്പോൾ
നീ നിന്റെ
മനസ്സിന്റെ
സമാധാനത്തിന്റെ നിയമം ലംഘിക്കുകയാണ്.
ശരിക്കും പുറത്തെ
സാഹചര്യങ്ങളല്ല
മറിച്ച് മനസ്സിനുള്ളിലെ
ഇത്തരം സാഹചര്യങ്ങളാണ്
നിന്നെ
ചതിക്കുന്നത്.

Popular Posts