ഭാര്യയും ഭർത്താവും.ഖലീൽശംറാസ്

ഭാര്യ എന്തെങ്കിലും ഒന്നു പറയും
അതൊന്നു കേൾക്കാനുള്ള
മനസ്സു പോലും കാണിക്കാതെ
ഭർത്താവ് അതിനെ
പ്രതിരോധം.
പിന്നെ ഭാര്യ
നാവിലൂടെ
കുറ്റങ്ങളുടെ പെരുമഴ
പെയ്യിപ്പിക്കും.
അവസാനം എല്ലാ കുറ്റവും
ഭർത്താവ് ഭാര്യയുടെമേൽ ചാർത്തും.
അവളെയൊന്ന് കേൾക്കാൻപോലും
തയ്യാറാവാതെ
വിത്തു പാകികൊടുത്തത്
അയാൾ തന്നെയാണ്
എന്ന സത്യം മറന്നുപോവും.
സ്ത്രീക്കും പുരുഷനും
പുരുഷന്റേയും സ്ത്രീയുടേയും
സംസാരരീതിയിൽ
അവരുടെ ലിംഗവിത്യാസം പോലെതന്നെ
വ്യത്യാസമുണ്ട്.
അത് ലോകനിയമമാണ്.
ഒരു കുടുംബത്തിലെ മാത്രം
പ്രശ്നമല്ല.
അത് എല്ലാ ഭാര്യഭർത്താക്കൻമാരും
മനസ്സിലാക്കണം.

Popular Posts