മനുഷ്യനും ഭരണകൂടവും.ഖലീൽശംറാസ്

മനുഷ്യർ തങ്ങളുടെ
ജീവിതത്തിന്റെ
അനന്ത സാധ്യതകൾ
ഫലപ്രദമായി ഉപയോഗപ്പെടുത്താനും
തനിക്ക് ശാന്തിയും
സമാധാനവും
നിറഞ്ഞ ഒരു ജീവിതം
നയിക്കാനും വേണ്ടി
ഒരുക്കപ്പെട്ട സംവിധാനങ്ങളാണ്
ഭരണകൂടങ്ങൾ.
രാഷ്ട്രീയ കാഴ്ച്ചപ്പാടുകളിലെ
വ്യാത്യാസങ്ങളോ,
നേതാക്കളുടെ മഹിമകളോ ഒന്നും
ഭരണകൂടത്തിന്
മനുഷ്യരോടുള്ള
ഈ ഭാദ്ധ്യത ഇല്ലാതാക്കുന്നില്ല.
അതു പോലെ
മനുഷ്യരുടെ വ്യത്യസ്ത ചിന്താധാരകളോ
അവരുടെ സാമ്പത്തികാവസ്ഥകളോ
ഭരണകൂടത്തിന്
വിവേചനം കാണിക്കാനുള്ള
സ്വാതന്ത്ര്യവും നൽകുന്നില്ല.

Popular Posts