പുസ്തകപുഴു.ഖലീൽശംറാസ്

വായന ഇഷ്ടപ്പെട്ട്,
വായനയെ പ്രണയിച്ച്
അതിൽ മുഴുകുന്നവരെ
പരിഹാസ രുപത്തിൽ
പുസ്തകപുഴു എന്ന്
വിമർശിക്കുന്നവർ
ശരിക്കും
മനുഷ്യ പുഴുക്കളാണ്.
ഒന്ന് അവർ
മറ്റൊരാളുടെ ഇഷ്ടത്തെയാണ്
കാർന്നുതിന്നാൻ ശ്രമിക്കുന്നത്.
നമുക്ക് ലഭിച്ച
സമയത്തിൽ എന്തെങ്കിലും
ഒന്ന് ചെയ്തും ചിന്തിച്ചും
ജീവിക്കാതിരിക്കാൻ
കഴിയില്ല എന്നതിനാൽ.
വിമർശിച്ചവർ സ്വയം
നല്ലതൊന്നിനായി സമയം
വീതിച്ചു കൊടുക്കാതെ
കുറ്റം പറച്ചിലിന്റേയും
പരാഹാസത്തിന്റേയും
ലോകത്ത് ജീവിച്ച്
അവരുടെ സ്വന്തം
ജീവിതത്തേയും
കാർന്നുതിന്നുകയാണ്.

Popular Posts