സമയമെന്ന സമ്പാദ്യം.ഖലീൽ ശംറാസ്.

സ്വർണ്ണവും രത്നവും
ഒരുപാട് പണവും
ലഭിച്ചാൽ അവയൊക്കെ
ചുമ്മാ വലിച്ചെറിയാൻ
നീ തയ്യാറുണ്ടോ?
പക്ഷെ അതിലും
മൂല്യമുള്ള ഒന്ന്.
ഒരുപക്ഷെ
നീ വിലപ്പെട്ടതെന്ന് കരുതിയ
സമ്പാദ്യങ്ങളെ പോലും
മൂല്യമുള്ളതാക്കിയതൊന്ന്
പലപ്പോഴായി
നീ പാഴാക്കി കളയുന്നുണ്ട്
അത് നിന്റെ സമയമാണ്.
ആ സമ്പത്ത് നഷ്ടപ്പെടുത്താതെ
നോക്കുക.
നന്നായി സന്തോഷിക്കാനും
സന്തോഷം കൈമാറാനും
അറിവു നേടാനും
പരസ്പരം സഹായിക്കാനും
അവയെ ഫലപ്രദമായി വിനിയോഗിക്കുക.

Popular Posts