സത്യാവസ്ഥ.ഖലീൽശംറാസ്

പലപ്പോഴും കാര്യത്തിന്റെ
സത്യാവസ്ഥ അറിയാതെയാണ്
പലരും പ്രതികരിക്കുന്നത്.
പ്രതികരിച്ച വിഷയത്തിന്റെ
സത്യാവസ്ഥ അറിയാൻ
ഒട്ടും താൽപര്യമില്ലാത്തവരാണ്
വിമർശനാത്മക പ്രതികരണങ്ങളുമയി
പലപ്പോഴും സമൂഹത്തിൽ വാഴുന്നത്.
അവരൊന്നേ
ചിന്തിക്കുന്നുള്ളു.
ആ ഒരു പ്രതികരണത്തിലൂടെ
അവർക്ക് എന്ത് ലാഭം കിട്ടും.
ആ ലാഭകച്ചവടത്തിനായി
നെട്ടോട്ടമോടുന്നതിനിടയിൽ
ആരോ അവർക്ക് പറഞ്ഞുകൊടുത്ത
ഏതോ ഒരു വിഷയം
മാത്രമായിരിക്കും അത്.
ഇത്തരം വ്യക്തികളുടെ
ലാഭകച്ചവടത്തിലൂടെ
അറിവുള്ളവർപോലും
ചിലപ്പോൾ തെറ്റിദ്ധരിക്കപ്പെടാൻ
സാധ്യതയുണ്ട്.
ഇവിടെ സ്വന്തത്തിന്റെ അറിവും
അവരുടെ അറിവില്ലായ്മയെ കുറിച്ചുള്ള
ശരിയായ ബോധ്യം ഉണ്ടായിരിക്കണം.

Popular Posts