സന്തോഷത്തിന്റെ ചെറുകണിക.ഖലീൽശംറാസ്

നിന്റെ മനസ്സിനുള്ളിലെ
സന്തോഷത്തിന്റെ
ചെറിയൊരു കണികയിലേക്ക്
ശ്രദ്ധ കേന്ദ്രീകരിക്കുക.
ഇന്നലെകളിലെ നല്ല അനുഭവങ്ങളിൽനിന്നോ
നല്ലൊരു സ്വപ്നത്തിൽ നിന്നോ
ആ ചെറു കണികയെ
നിരീക്ഷിക്കുക.
ആ ശ്രദ്ധയിലൂടെ
നിന്റെ മനസ്സ്
സന്തോഷത്തെ
വലുതാക്കി വലുതാക്കി
കൊണ്ടുവരും.
അവ നിന്റെ മനസ്സിന്റെ
അനന്തതയിലേക്ക്
പടർന്ന് വ്യാപിക്കും.
ആ വ്യാപനം നിന്നെ
പുഞ്ചിരിപ്പിക്കും
ആവേശവാനും
സ്നേഹസമ്പന്നനുമാക്കും.

Popular Posts