ചോദ്യവും ഉത്തരവും.ഖലീൽശംറാസ്

ചോദ്യക്കടലാസിൽ
ഉത്തരങ്ങൾ പ്രതീക്ഷിക്കരുത്.
ശരിയുത്തരങ്ങൾ
നീ സ്വയം കണ്ടെത്തി
എഴുതുകയോ
അല്ലെങ്കിൽ
തിരഞ്ഞെടുത്തെഴുതുകയോ
ആണ് വേണ്ടത്.
അതു പോലെയാണ്
ജീവിതവും.
ഇവിടെ ഓരോ
പ്രതിസന്ധിയും
ഒരു ചോദ്യമാണ്.
അതിലൊക്കെ
നിന്റെ മനശ്ശാന്തി തകരാതെ
പിടിച്ചു നിർത്തുക എന്നത് ഉത്തരവും.

Popular Posts