പണം ഒന്നുമല്ല.ഖലീൽ ശംറാസ്

പണം ഒന്നുമല്ല എന്ന
തിരിച്ചറിവ് മനുഷ്യനുണ്ടാവുന്ന
ഒരു ദിവസം
എല്ലാവർക്കും വരും.
മനുഷ്യന്റെ
ഈ കൊച്ചുഭൂമിയിലെ
കൊച്ചു ജീവിതം
അനശ്വരമായ മറ്റൊരു
തലത്തിലേക്ക് പ്രവേശിക്കുന്ന
മരണമെന്ന ദിവസമാണ് അത്.
ആ ഒരു തിരിച്ചറിവ്
ജീവിത നാളിലേ
ഉണ്ടാവുമ്പോൾ
മനുഷ്യൻ പണത്തിന്റെ
അടിമയാവാതെ
പണത്തെ
ഈ ഭൂമി ജീവിതത്തിന്റെ
ഉപയോഗവസ്തു മാത്രമായി
കാണാൻ പഠിക്കും.

Popular Posts