ഇന്നലെകളിൽ.ഖലീൽശംനാസ്

ഒരു പാട് പേടിയും
പേടിപ്പിക്കലും ഒക്കെ
നിലനിന്നിരുന്ന ഒരു കാലം
ഈ ഭൂമിയിൽ ഉണ്ടായിരുന്നു.
ഏകാധിപതികൾ
ആയിരുന്ന ഭരണാധികാരികളും..
കൂട്ട കൊലകളും
ലോകമഹായുദ്ധങ്ങളും
ഒക്കെ നമ്മുടെ
ചരിത്രങ്ങൾ മറിച്ചു
നോക്കിയാൽ കാണാം.
അതുമായി തട്ടിച്ചു നോക്കിയാൽ
ഒരു പാട് ശാന്തമായ
കാലഘട്ടത്തിലാണ്
നാം ഇപ്പോൾ എന്ന്
താരതമ്യം ചെയ്താൽ അറിയാം.
പക്ഷെ ചെറിയൊരു പ്രശ്നത്തെ
പോലും പെരുപ്പിച്ച്
ലോകത്തിന്റെ ഓരോ കോണിലും
എത്തിക്കാൻ പാകത്തിൽ
വാർത്താ മാധ്യമങ്ങൾ
വളർന്നിട്ടില്ലാത്ത ആ കാലഘട്ടങ്ങളിൽ
ആ വലിയ പ്രശ്നങ്ങളിൽപോലും
ഇന്നനുഭവിക്കുന്നയത്ര
മാനസിക സമ്മർദ്ദങ്ങൾ
അന്നൊന്നും അനുഭവിച്ചിട്ടില്ല എന്നതാണ്
സത്യം.
അതുകൊണ്ട് ശ്രദ്ധിക്കുക.
കേൾക്കുന്ന വാർത്തകളെ
നിന്നിൽ സമർദ്ദമുണ്ടാക്കാൻ
കാരണമാക്കരുത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്