നിന്റെ ലോകം.ഖലീൽശംറാസ്

നിന്റെ ലോകം
പുറത്തല്ല മറിച്ച്
ഉള്ളിലാണ്.
പുറത്ത് നീ ഒന്നും കാണുന്നില്ല.
ഒന്നും കേൾക്കുന്നില്ല.
അനുഭവിക്കുന്നില്ല.
പുറത്ത് കണ്ടവയുടെ
ഉള്ളിൽ പകർത്തിയ ചിത്രമാണ്
നീ കാണുന്നത്.
പുറത്ത് കേട്ട ശബ്ദങ്ങളുടെ
ഉള്ളിൽ റെക്കോർഡ്
ചെയ്ത ശബ്ദമാണ് നീ കേൾക്കുന്നത്.
അനുഭൂതികളും
നിനക്കുള്ളിൽ തന്നെയാണ്
അനുഭവിക്കുന്നത്.
അതുകൊണ്ട് നിന്റെ
ലോകം നീ തന്നെയാണ്
എന്ന സത്യം എപ്പോഴും
ഓർക്കുക.
അതുകൊണ്ട്തന്നെ നിന്റെ
ലോകത്തെ താറുമാറാക്കുന്നതൊന്നും
പുറത്തുനിന്നും പകർത്തി
നിന്റെ ജീവിതമാവുന്ന
സ്ക്രീനിൽ
തെളിയിക്കാതിരിക്കുക.

Popular Posts