എല്ലാം സത്യമല്ല.ഖലീൽശംറാസ്

പുറത്ത് കേൾക്കുന്നവയെല്ലാം
സത്യമാണ് എന്ന്
തെറ്റിദ്ധരിക്കരുത്.
പലരും സ്വന്തം കാര്യലാഭത്തിന്
വേണ്ടി
ഒരുപാട് അസത്യങ്ങളെ
സത്യമായി വ്യാഖ്യാനിക്കുന്നുണ്ട്.
അതിന്റെ പേരിൽ
വ്യാജ അറിവുകൾ
പ്രചരിപ്പിച്ച്
ഒരു പാട് മനസ്സുകളെ
സംതൃപ്തരാക്കുകയും
മറ്റു ചിലരെ
വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഈ ഒരു അപകടാവസ്ഥയെ കുറിച്ചുള്ള
അവബോധം
എപ്പോഴും നിനക്കുണ്ടാവണം.

Popular Posts