നേതാവിന്റെ ഭക്തൻ.ഖലീൽ ശംറാസ്.

ചിലരോട് നീ അവരുടെ
വിശേഷങ്ങൾ ചോദിക്കരുത്.
കാരണം അവർക്ക്
അവരാണെന്ന്
പോലും അറിയില്ല.
പക്ഷെ നീ അവരുടെ
നേതാക്കളെ കുറിച്ച്
ചോദിക്കുക.
അവർക്ക് വാതോരാതെ
ഒരുപാട് പറയാനുണ്ടാവും.
അവരുടെ കുടുംബത്തെ
കുറിച്ച് അവരോട് മിണ്ടിപോവരുത്.
അങ്ങിനെയൊന്നുണ്ട്
എന്ന ബോധം അവർക്കില്ല.
ഇനി അവരുടെ
വൈകാരിക സമ്മർദ്ദം അളക്കണമെങ്കിൽ
അവരുടെ നേതാവിന്റെ
ശത്രുവിന്റെ പേര്
ചുമ്മാ ഒന്നു പറഞ്ഞാൽ മാത്രം മതി.
ഇനി അവരുടെ മനസ്സിന്റെ
അകത്തളങ്ങളിലേക്ക്
ഇറങ്ങിചെന്നാൽ
അവിടെ അവർ ആരാധിക്കുന്ന
നേതാവിന്റെ ചിത്രം മാത്രം കാണാം.
അയാളെ കുറിച്ചുള്ള
പ്രകീർത്തനങ്ങൾ കാണാം
പക്ഷെ അതിനേക്കാളൊക്കെ
ഉപരി ചിന്തകളിൽ നേതാവിന്റെ
ശത്രുവിനേയും ശത്രു പക്ഷത്തേയും കാണാം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്