ന്യായീകരണം.ഖലീൽശംറാസ്

ആരു നല്ലതു ചെയ്താലും
അതിനെ അനുകൂലിക്കലും.
സ്വന്തക്കാർ പോലും ചീത്തതു ചെയ്താലും
അനുകൂലിക്കാതിരിക്കലും
ഇനി ചെയ്ത നല്ല കാര്യത്തിന്
ഒരു ചീത്ത ഫലമുണ്ടായാൽ
അതിനെതിരെ പ്രതികരിക്കലും
ഒരു നിസ്പക്ഷ വ്യക്തിയുടെ
സ്വഭാവമാണ്.
പക്ഷെ അടിമകൾ അങ്ങിനെയല്ല.
സ്വന്തക്കാർ ചെയ്യുന്ന
തെറ്റുകളെ പോലും
ന്യായീകരിക്കും.
ചെയ്ത നല്ല കാര്യത്തിന്
ഒരു ചീത്ത ഫലം ഉണ്ടായാൽ
പോലും അതിനെ ന്യായീകരിക്കും.

Popular Posts