മാലിന്യങ്ങൾ ഭക്ഷിക്കുന്നവർ.ഖലീൽശംറാസ്

ഇന്നലെകളിലെ
വൈകാരിക മാലിന്യങ്ങളെ
ഒരു കാരണവുമില്ലാതെ
ഈ ഒരു നിമിഷത്തെ
സമാധാനം നഷ്ടപ്പെടുത്താൻവേണ്ടി
കൊണ്ടുവരുന്നതിനെ
ഇന്നലെകളിലെ
നിന്റെ വിസർജ്യവസ്തുക്കളെ
സെപ്റ്റിക്ക് ടാങ്ക്
തുറന്ന് കൺമുമ്പിലേക്ക്
കൊണ്ടുവരുന്നതുമായി
ഒന്നു താരതമ്യം ചെയ്തു നോക്കൂ.
ശരിക്കും രണ്ടും തമ്മിൽ
വലിയ വ്യത്യാസം ഒന്നുംതന്നെയില്ല.
വേണോ നിന്റെ
ഈ നിമിഷത്തിലെ
ജീവന്റെ ഇന്ധനമാവാൻ
ഇത്തരം മാലിന്യങ്ങൾ.
സ്നേഹത്തിന്റേയും
അറിവിന്റേയും
രുചികരമായ വിഭവങ്ങൾ
നിന്റെ ഈ നിമിഷത്തിൽ
നിനക്കായി ഒരുക്കിവെച്ചിട്ടുണ്ട്
അവ ഭക്ഷിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്