ബാലഹൃദയം.ഖലീൽശംറാസ്

നാം ഏത് പ്രായത്തിലെത്തിയാലും
നാം മരണത്തിനു മുന്നിൽ
എത്തുമ്പോഴും
നമ്മിലെ കുട്ടി ജീവനോടെ
തന്നെയുണ്ടാവും.
നമ്മുടെ ബാല്യത്തിലേക്ക്
സമയം കടന്നുവരികയും
അതിനനുസരിച്ച്
നമ്മിൽ ചിന്തകൾ
വന്നു നിറയുകയും
ചെയ്തപ്പോൾ
നമ്മിലെ
ബാല്യം കൗമാരത്തിലേക്കും
യൗവനത്തിലേക്കും
വാർദ്ധക്യത്തിലേക്കും
പിന്നെ മരണത്തിലേക്കും
വളരുകയായിരുന്നു.
പിന്നെ ബാല്യത്തിലെ
നിഷ്കളങ്കത നമുക്കെവിടെ വെച്ചാണ്
നഷ്ടപ്പെട്ടത്?
നാം വളർന്നുവന്ന
സാഹചര്യങ്ങളിൽ നിന്നും
വേണ്ടാത്തതെന്തൊക്കെയോ
നമ്മുടെ ബാല്യ വ്യക്തിത്വത്തിലേക്ക്
കടത്തിവിട്ട്
നാം സ്വയം കളങ്കപ്പെടുത്തുകയായിരുന്നു.
നമ്മുടെ ബാലഹൃദയം വീണ്ടെടുക്കാനും
നിഷ്കളങ്ക മനസ്സ്
പുനസ്ഥാപിക്കാനും
സമയം വൈകിയിട്ടില്ല.
ഈ നിമിഷം നീയെടുക്കുന്ന
ഒരു ചെറുതീരുമാനം മാത്രംമതി
അവ വീണ്ടെടുക്കാൻ.

Popular Posts