നിനക്ക് വാർദ്ധക്യമില്ല. ഖലീൽശംറാസ്

സ്വപ്നങ്ങൾക്ക്
വാർദ്ധക്യമില്ല.
അതുപോലെ
ചിന്തകൾക്കും.
നിന്റെ ജീവിതം
നിന്റെ ശരീരമല്ല
മറിച്ച്
ശരീരത്തിലെ ചിന്തകൾ
ആണെങ്കിൽ.
ചിന്തകൾ നിന്റെ
ആത്മാവാണെങ്കിൽ
നിനക്കും വാർദ്ധക്യമില്ല.
മരണമില്ലാത്ത ആത്മാവിന്
ഭൂമിയിൽ
നിലനിൽക്കാനുള്ള
ഒരു കുടിൽ
മാത്രമാണ്
നിന്റെ ശരീരമെങ്കിൽ
ശരീരത്തിൽ കാലമേൽപ്പിക്കുന്ന
പ്രായത്തിന്റെ
പോറലുകൾ വകവെക്കാതെ
നിന്റെ മനസ്സിനെ
നിനക്കിഷ്ടമുള്ള
സൗന്ദര്യത്തിൽ നിലനിർത്തി
നല്ല ചിന്തകളിലും സ്വപ്നക്കളിലും
ജീവിപ്പിക്കുക.

Popular Posts