ദുശ്ശീലങ്ങളിൽനിന്നും മുക്തനാവാൻ.ഖലീൽശംറാസ്

നിന്റെ ദുശ്ശീലങ്ങളുമായി
വീണ്ടും മുന്നോട്ട് പോവുകയാണെങ്കിൽ
അടുത്ത അഞ്ചു വർഷം
കഴിഞാൽ എന്തായിരിക്കും നിന്റെ അവസ്ഥ.
അതും കഴിഞ് പത്ത് വർഷം
കഴിഞ്ഞുള്ള അവസ്ഥയെന്താവും.
ആ ദുശ്ശീലത്തിന്റെ പേരിലാണ്
നിനക്ക് മരണം
സംഭവിക്കുന്നതെങ്കിലോ.
മരിച്ചു കിടക്കുന്ന നിന്നെ
ആ ദുശ്ശീലത്തിലേക്ക്
ചേർത്ത്പറയുന്നത്
ഒക്കെയൊന്ന് ഒരു നിമിഷം
കണ്ടും കേട്ടും അനുഭവിച്ചും
നോക്കൂ.
എന്നിട്ട് കണ്ട ഒരു ദുസ്വപ്നംപോലെ
അതിനെ കണ്ട്
ഈ നിമിഷത്തിലേക്ക്
തിരിച്ചു വരിക.
ആ ദുശ്ശീലത്തിൽ നിന്നും
നിന്നെ മോചിപ്പിക്കാനുള്ള
ഒരു ഉറച്ച തീരുമാനത്തോടെ.
എന്നിട്ട് അവയിൽ നിന്നും
മോചിതനായാലുള്ള
നല്ല അവസ്ഥകളെ കുറിച്ച്
മുന്നോട്ട് ചിന്തിക്കുക.
ആ നല്ല നാളെകൾക്കായി
ഈ നല്ല ഇന്നിൽ
പ്രയത്നിക്കുകയും ചെയ്യുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്