പണത്തിന്റെ മൂല്യം.ഖലീൽശംറാസ്

പണത്തിന്റെ മൂല്യം ഇടിയുന്നുണ്ട്.
ആ ഇടിവ് നികത്താൻ
രാഷ്ട്രം നടത്തുന്ന
അടിയന്തര സമീപനങ്ങൾക്ക്‌
പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുക.
കള്ളപ്പണവും കള്ളനോട്ടുകളും
നല്ലപണത്തിന്റേയും നല്ല നോട്ടുകളുടേയും
ഇടയിൽ രാഷ്ട്രത്തിന്റെ
സാമ്പത്തികാടിത്തറ തകർക്കാൻ
പാകത്തിൽ
രാജാക്കളായി വാഴുന്നുണ്ട്.
കള്ളനെ നല്ലവാനാക്കി
പരിവർത്തിച്ചില്ലെങ്കിൽ
കള്ളൻ നാടിനെ നശിപ്പിക്കും.
അത് സാമ്പത്തിക മൂല്യത്തെ
മാത്രമല്ല
മാനുഷിക മൂല്യത്തയും തകർത്തു തരിപ്പണമാക്കും.

Popular Posts