പ്രാർത്ഥനാ സമയം.ഖലീൽശംറാസ്

ഭൂമിയെന്ന ഈ ചെറിയഗോളവും
കടന്ന്.
അതിനപ്പുറത്തെ അതിലും വലുതായ
എന്നാൽ ചെറിയതുമായ നക്ഷത്രങ്ങളും
കടന്ന്
അതിനും മീതെയുള്ള
ഒരവസ്ഥയിലേക്ക്
നിന്റെ മനസ്സ് എത്തപ്പെടുന്ന
സമയമാണ്
നിന്റെ പ്രാർത്ഥനയുടെ സമയം.
ദൈവസാമീപ്യം
കണ്ടും കേട്ടും അനുഭവിച്ചും
അറിയുന്ന ആ വേളയിൽ
നീ അത്തരം ഒരവസ്ഥയിലേക്ക്
എത്തപ്പെടുന്നു.
പ്രശ്നങ്ങളെ നിസ്സാരമായി കാണാനും
മരണാനന്തരമുള്ള
അനശ്വരലോകത്തിനുവേണ്ടി
ശാന്തിയും സമാധാനവും
ക്ഷമയും കൈവരിച്ച്
മനസ്സിനെ പാകപ്പെടുത്താനും
നിന്നെ ആ സമയം
പ്രാപ്തമാക്കുന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്