ദേശ്യം പിടിക്കുമ്പോൾ.ഖലീൽ ശംറാസ്

നിനക്ക് ദേശ്യപ്പെടാം.
പക്ഷെ നിന്റെ ശരീരത്തിന്റെ
അകത്തും പുറത്തും
അപ്പാഴെന്ത് സംഭവിക്കുന്നുവെന്നത്
നീ ഒന്നു കാണണം.
നിനക്ക് നിന്നെ കാണാൻ
കഴിയുന്നില്ലെങ്കിൽ.
ഭൂകമ്പവും അഗ്നിപർവദ സ്ഫോടനവും
സുനാമിയും ഉണ്ടായപ്പോൾ
ഈ ഭൂമിയിൽ
എന്ത് സംഭവിച്ചുവെന്നത്
ഒന്ന് ചിന്തിച്ചുനോക്കൂ.
ഏതാണ്ട് അതോ
അതിനുമീതെയോ
ഉള്ളതൊന്നാണ്
നിന്റെ ലോകത്തും
സംഭവിക്കുന്നത്.

Popular Posts