വ്യാഖ്യാനം.ഖലീൽശംറാസ്

ഓരോ വാക്കിനും
ഭാഷയിൽ ഒരർത്ഥമുണ്ട്.
പക്ഷെ അതേ
വാക്കിന് ഓരോ
മനുഷ്യനും തന്റെ
മസ്തിഷ്ക്കത്തിൽ കുറിച്ച്
വെച്ച മറ്റൊരർത്ഥമുണ്ട്.
തനിക്ക് ലഭിച്ച അറിവിനും
ജീവിച്ച സാഹചര്യങ്ങൾക്കും
ജീവിതത്തിൽ ഉണ്ടായ
മോശം അനുഭവങ്ങൾക്കുമൊക്കെ
അടിസ്ഥാനത്തിൽ
തന്റെ തലച്ചോറിൽ
ന്യൂറോണുകളിൽ
ചിത്രവും ശബ്ദവും അനുഭൂതിയുമായി
ശ്രലരിച്ചുവെച്ച ആ അർത്ഥമാണ്
അവൻ അതിനു നൽകുന്ന അർത്ഥം.
അതുകൊണ്ടാണ്
ഒരേ വാക്കിനെ
തികച്ചും വ്യത്യസ്തമായ രീതിയിൽ
വ്യാഖ്യാനിക്കുന്നത്.

Popular Posts