പഠനനിലവാരം.ഖലീൽശംറാസ്.

അവരുടെ പഠനത്തിനായി
വീതിച്ചുകൊടുക്കേണ്ട
പാലപ്പെട്ട സമയത്തിൽ
കുത്തിനിറയ്ക്കാൻ
മറ്റെന്തൊക്കെയോ
ഒരുക്കി കൊടുത്തത് ആരാണ്?
അവരുടെ രക്ഷിതാക്കൾ തന്നെയാണ്.
ടെക്നോളജിയെ
ഫലപ്രദമായി വിനിയോഗിക്കാൻ
അറിയാത്ത
എന്നാൽ ദുരുപയോഗം
ചെയ്യാൻ ശരിക്കും
അറിയുന്ന
കുട്ടികൾക്ക് അത് വാങ്ങിക്കൊടുത്തു.
എന്നിട്ട് പഠനനിലവാരം കുറഞ്ഞപ്പോൾ
ആ കുട്ടികളെ കുറ്റപ്പെടുത്തും.
ഇവിടെ കുട്ടിയുടെ
പഠന നിലവാരം കുറയുന്നുവെങ്കിൽ
അതിന് പ്രധാന കാരണം
രക്ഷിതാക്കൾ ഒരുക്കി കൊടുത്ത
സാഹചര്യങ്ങൾ ആണ്.
കുട്ടിയുടെ പഠനനിലവാരം
ഉയരണമെങ്കിൽ
കുട്ടികൾക്ക് അതിനനുയോജ്യമായ
സാഹചര്യം പക്വതയെത്തിയ
രക്ഷിതാക്കൾ ഒരുക്കികൊടുത്തേ പറ്റൂ.

Popular Posts