തിന്നണോ തിന്നണ്ടേ എന്ന്. ഖലീൽശംറാസ്

ഭക്ഷണം കഴിക്കാൻ
ആഗ്രഹം തോന്നുമ്പോൾ
അത് നിന്റെ
ആവശ്യമാണോ
അല്ലെങ്കിൽ രുചിയെ
സംതൃപ്തിപ്പെടുത്താനാണോ
എന്ന് ചിന്തിക്കുക.
നല്ല വിശപ്പുണ്ടെങ്കിൽ
ഇപ്പോൾ ഭക്ഷണം കഴിക്കൽ
നിന്റെ അത്യാവശ്യമാണ്.
വിശപ്പില്ലാതെ
നിറഞ്ഞ വയറ്റിലാണ്
നീ ഭക്ഷണത്തിനായി കൊതിക്കുന്നതെങ്കിൽ
അത് അനാവശ്യമാണ്.
അനാവശ്യമായി
എന്തുചെയ്യുമ്പോഴും
അതെന്തുകൊണ്ട് അനാവശ്യമാവുന്നുവെന്നതും
അതുമൂലം
ഭാവിയിൽ ഉണ്ടാവുന്ന
വിപത്തുകളും ചിന്തിക്കുക.
ആ വേദന ഭാവനയിലൂടെ
അനുഭവിക്കുക.
എന്നിട്ട് തീരുമാനിക്കുക.
തിന്നണോ തിന്നണ്ടേ എന്ന്.

Popular Posts