പേടിയും ധൈര്യവും.ഖലീൽശംറാസ്

എന്നും പേടിച്ചുകൊണ്ടാണ്
നീ ജീവിക്കുന്നതെങ്കിൽ
നിന്റെ ഉള്ളിൽ
ഒരഗ്നി പർവ്വതം പൊട്ടിത്തെറിച്ച്
അതിൽ നിന്നും
ചൂടുള്ള ലാവ
പടർന്നു വ്യാപിച്ചു കൊണ്ടിരിക്കുയാണ്.
ഇനി
നീ ധൈര്യം കൈവരിച്ച്
സന്തോഷവാനായിട്ടാണ്
ജീവിക്കുന്നതെങ്കിൽ
നിന്റെ മനസ്സ്
നിത്യവസന്തത്തിലാണ്.

Popular Posts